കോഴിക്കോട്: കൂടത്തായികൊലക്കേസില് സിലിയുടെയും മകള്‍ ആല്ഫെന്റെയും മരണസമയത്ത് ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നതായി ആവര്‍ത്തിച്ച് സിലിയുടെ ബന്ധുക്കള്‍. സിലിയുടെ അനിയത്തി, ഭര്‍ത്താവ്, സഹോദരന്, മാതാപിതാക്കള്‍ എന്നിവരിൽനിന്നാണ് ഇന്നലെ താമരശേരി ഡിവൈഎസ്പി ഓഫീസില്‍ വച്ച് മൊഴിയെടുത്തത്.
ഇന്നലെ നടന്ന ചോദ്യം ചെയ്യലിലും രണ്ടുപേരും മരിക്കുമ്പോള്‍ ജോളി അടുത്തുണ്ടായിരുന്നതായി ഇവര്‍ പറഞ്ഞു. ജോളിയുമായി ഇന്ന് ഉച്ചയ്ക്ക് ശേഷം തെളിവെടുപ്പ് നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടത്തായിയിലും പുലിക്കയത്തമുള്ള പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുക്കും. ആല്ഫൈന് വധക്കേസില്‍ ജോളിയെ ഇന്നലെ നാലു ദിവസം കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.