മാഡ്രിഡ്: അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ ഡിഗോ സിമയോണിയെ യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ നാലു കളികളിൽനിന്നും വിലക്കി. റഫറിയോടും മോശമായി പെരുമാറിയതിനാണ് സിമയോണിയെ വിലക്കിയത്. യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ അച്ചടക്ക സമിതിയുടേതാണ് നടപടി.
ഇതോടെ അത്ലറ്റികോയുടെ യൂറോപ ലീഗ് ഫൈനൽ മത്സരം സിമയോണിക്ക് ഗാലറിയിൽ ഇരുന്നുകാണേണ്ടിവരും. ആഴ്സണലുമായി നടന്ന ആദ്യപാദ സെമിയിലാണ് സിമയോണി സൈഡ് റഫറിയോട് മോശമായി പെരുമാറിയത്.
ഈ സംഭവത്തിന്റെ പേരിൽ ചുവപ്പ് കാർഡ് ലഭിച്ച സിമയോണിക്ക് പുറത്തുപോകേണ്ടിവന്നിരുന്നു. സിമയോണിക്ക് കാർഡ് ലഭിച്ചെങ്കിലും അത്ലറ്റികോ ആഴ്സലണിനെ ഇരുപാദങ്ങളിലുമായി 2-1 ന് പരാജയപ്പെടുത്തി ഫൈനലിൽ കടന്നു.