പ്രണയത്തകർച്ചയ്ക്കു ശേഷം ചിന്പുവും ഹൻസികയും വീണ്ടും ഒരു സിനിമയിൽ ഒന്നിക്കുന്നു. വാലു എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിക്കുന്നതിനിടെയാണ് ഹൻസികയും ചിന്പുവും പ്രണയത്തിലായത്. ആ ചിത്രം റിലീസ് പൂർത്തിയാക്കി തിയറ്ററിലെത്തുന്പോഴേക്കും ഇരുവരും വേർപിരിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും സൗഹൃദത്തിലാണെന്നാണ് കേൾക്കുന്നത്.
ഹൻസികയുടെ അൻപതാമത്തെ ചിത്രമായ മഹയിൽ ചിന്പു അതിഥിവേഷത്തിലെത്തുന്നു എന്നാണ് കേൾക്കുന്നത്. ചിത്രത്തിനായി ചിന്പു പത്തു ദിവസത്തെ കാൾഷീറ്റ് നൽകിയിട്ടുണ്ടത്രെ. പഴയ കാമുകിമാരെ സുഹൃത്തായി കണ്ട് ചിന്പു ഒരുമിച്ച് അഭിനയിക്കുന്നത് ഇതാദ്യമല്ല.
പ്രണയത്തകർച്ചയ്ക്കു ശേഷം ഇത് നമ്മ ആള് എന്ന ചിത്രത്തിൽ നയൻതാരയുമായി ഒന്നിച്ച് ചിന്പു വീണ്ടും സിനിമ ചെയ്തത് വാർത്തയായിരുന്നു. ആദ്യം എതിർപ്പ് കാണിച്ചെങ്കിലും നയൻതാരയും പിന്നീട് അഭിനയിക്കാൻ സമ്മതം അറിയിക്കുകയായിരുന്നു.