എഎഎ എന്ന ചിത്രം വൻ പരാജയമായിരുന്നു. അത് മൂലമുണ്ടായ കോടിക്കണക്കിന് രൂപയുടെ നഷ്ടം ചിമ്പു നികത്തണമെന്നും നിര്‍മാതാവ് മൈക്കിള്‍ രായപ്പന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചിന്പു ഇതിനെ പ്പറ്റി കൂടുതലായൊന്നും പറഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം തനിക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് ചിമ്പു പൊതുവേദിയിൽ സമ്മതിച്ചു. അതിനെല്ലാം മാപ്പ് പറയുകയും ചെയ്തു. സന്താനം നായകനായി അഭിനയിച്ച സക്ക പോടു പോടു രാജ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു ചിമ്പുവിന്റെ പരസ്യമായ ക്ഷമ ചോദിക്കൽ.
തന്റെ സിനിമ എഎഎ വിജയിച്ചില്ലെന്ന് അറിയാം. അത് പരാജയപ്പെട്ടതില്‍ വിഷമമില്ല. അത് ആരാധകര്‍ക്കു വേണ്ടി ചെയ്ത സിനിമയായിട്ടാണ് കരുതുന്നതെന്ന് ചിന്പു പറഞ്ഞു. എഎഎ ഒരു ഭാഗമായി ചിത്രീകരിക്കാനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ ഒടുവില്‍ രണ്ട് ഭാഗങ്ങളാക്കി ചിത്രീകരിക്കേണ്ടി വന്നത് നിര്‍മാതാവിന് കുറച്ച് നഷ്ടം ഉണ്ടാക്കിയിട്ടുണ്ടെന്നും ചിമ്പു പറഞ്ഞു.ആ സിനിമ ചിത്രീകരിക്കുമ്പോള്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കില്‍ പറയാം, അല്ലെങ്കില്‍ സിനിമ റിലീസായി ഒരു മാസം കഴിഞ്ഞ ശേഷമോ പറയാം. എന്നാല്‍ സിനിമ പുറത്തിറങ്ങി ആറ് മാസങ്ങള്‍ക്ക് ശേഷം അതിനേക്കുറിച്ച് പരാതി പറയുന്നതില്‍ വിഷമുണ്ടെന്നും ചിമ്പു പറഞ്ഞു.