താരങ്ങളായ ചിന്പുവും നിധി അഗർവാളും ഉടൻ വിവാഹിതരാകുമെന്നു റിപ്പോർട്ടുകൾ.
വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതം മൂളിയതോടെ ചിന്പുവിന്റെ വീട്ടിലേക്കു താമസം മാറിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇപ്പോൾ ഇരുവരും ലിവിംഗ് ടുഗെദറിലാണെന്നാണു വിവരം
നടി നിധി അഗര്‍വാളും ചിമ്പുവും തമ്മിലുള്ള സൗഹൃദവും പ്രണയവുമാണ് ഈ വാർത്ത പ്രചരിക്കാൻ കാരണം.
ഒന്നിച്ച് അഭിനയിച്ചത് മുതലാണ് ഇരുവരും പ്രണയത്തിലായത്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിന്പുവും നിധിയും അടുത്ത മാസം തന്നെ വിവാഹം കഴിച്ചേക്കുമെന്നാണ് പറയുന്നത്.
തമിഴ് സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ് ചിമ്പുവിന്റെ വിവാഹത്തിന് വേണ്ടി. നടി തൃഷ കൃഷ്ണന്, നയൻതാര, ഹൻസിക തുടങ്ങി പലരുടെയും പേരിനൊപ്പം നടന് ഗോസിപ്പുകളില്‍ നിറഞ്ഞ് നിന്നിരുന്നു.
അധികം വൈകാതെ മകന്റെ വിവാഹം നടത്തണമെന്ന് ചിമ്പുവിന്റെ വീട്ടുകാരുടെ താല്പര്യമാണ് നിരന്തരം വാര്‍ത്തകള്‍ക്ക് കാരണമായത്.
ഒടുവില്‍ നിധി അഗര്വാളുമായിട്ടുള്ള ബന്ധം പുറംലോകം അറിഞ്ഞതോടെ പാപ്പരാസികള്‍ വിടാതെ പിന്തുടരുകയാണ്.
ഈശ്വരന് എന്ന സിനിമയിലെ നായകനും നായികയുമായി എത്തിയത് ചിമ്പുവും നിധിയുമാണ്.
സിനിമയുടെ ലൊക്കേഷനില്‍ നിന്ന് തുടങ്ങിയ സൗഹൃദം വളരെ പെട്ടെന്ന് പ്രണയമായി. ഇനിയൊരു സീരിയസ് ബന്ധം കാത്തിരിക്കുന്നത് കൊണ്ട് തന്നെ വിവാഹത്തിലൂടെ ഒന്നിക്കാം എന്ന് താരങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
നിലവില്‍ വേണ്ടു തനിന്ധതു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ചിന്പു. പവന് കല്യാണ്‍ നായകനാവുന്ന ഹരിഹര വീര മല്ലു എന്ന സിനിമയുടെ തിരക്കിലാണ് നിധി.
രണ്ടാളും സിനിമയുടെ തിരക്കുകളില്‍ നിന്ന് മാറിയാല്‍ ഉടന്‍ തന്നെ വിവാഹിതരാവും എന്നാണ് അറിയുന്നത്. ഏപ്രിലില്‍ തന്നെ വിവാഹം നടന്നേക്കും എന്നാണ് പുതിയ വിവരങ്ങള്‍.
വിവാഹം കഴിഞ്ഞില്ലെങ്കിലും നേരത്തെ ന്നെ നിധി ചിമ്പുവിന്റെ വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്. കുറച്ച് മാസങ്ങളായി ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്.
രണ്ട് വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചത് കൊണ്ടാണ് താരങ്ങള്‍ ലിവിംഗ് ടുഗദറുമായി മുന്നോട്ട് പോയതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.