തെന്നിന്ത്യൻ സിനിമാലോകത്തിന്റെ സ്വന്തം താരജോഡിയാണ് തൃഷയും ചിന്പുവും. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയായ വിണ്ണൈതാണ്ടി വരുവായ ഗംഭീര വിജയമായിരുന്നു നേടിയത്. കാർത്തികിന്റെയും ജെസിയുടേയും പ്രണയത്തിന് കൈയടിക്കാത്തവർ വിരളമായിരുന്നു.
ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കെപ്പെട്ടിരുന്നു. കേരളവും മലയാളി പശ്ചാത്തലവുമൊക്കെ ചിത്രത്തിന് മാറ്റുകൂട്ടിയിരുന്നു. മികച്ച താരജോഡികളാണ് തങ്ങളെന്ന് തൃഷയും ചിന്പുവും അന്നേ തെളിയിച്ചിരുന്നു.
സ്ക്രീനിലെ പ്രണയം ഇരുവരും ജീവിതത്തിലും പകർത്തിയോ എന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമാലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്.
ചിന്പുവും തൃഷയും വിവാഹിതരാവാൻ പോവുകയാണെന്നുള്ള റിപ്പോർട്ടുകൾ പ്രചരിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. ഫിലിം ഫെയറുൾപ്പടെ നിരവധി മാധ്യമങ്ങളാണ് ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇതേക്കുറിച്ചുള്ള ഒൗദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. അതിനുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നാണ് ഇവരുടെ ആരാധകർ പറയുന്നത്. താരങ്ങളോ അടുത്ത വൃത്തങ്ങളോ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.
വിണൈ താണ്ടിവരുവായയിൽ മാത്രമല്ല അലൈ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ലോക് ഡൗണ്‍ സമയത്ത് ഗൗതം മേനോൻ സംവിധാനം ചെയ്ത ഷോർട്ട്ഫിലിമിനായും ഈ താരജോഡികൾ ഒരുമിച്ചിരുന്നു.
ഗംഭീര സ്വീകരണമായിരുന്നു ഹ്രസ്വചിത്രത്തിന് ലഭിച്ചത്. നയൻതാരയുമായി ദീർഘകാലമായി പ്രണയത്തിലായിരുന്നു ചിന്പു. എന്നാൽ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഈ പ്രണയജോഡികൾ വേർപിരിയുകയായിരുന്നു.
പിന്നീട് കുറച്ചു കാലങ്ങൾക്കു ശേഷം ചിന്പുവും തെന്നിന്ത്യൻ നടി ഹൻസികയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തയും പുറത്തുവന്നിരുന്നു.
ആതേസമയം ബാഹുബലി താരം റാണ ദഗുബട്ടിയും തൃഷയും തമ്മിലുള്ള പ്രണയവും ഒരുകാലത്ത് വാർത്തകളിൽ നിറഞ്ഞിരുന്നു. പിന്നീടിവരും ബ്രേക്കപ്പായി. അടുത്തയിടെ റാണയുടെ വിവാഹവും കഴിഞ്ഞിരുന്നു.