ജീവിതം സിനിമയായാല്‍ ആ വേഷം ആര് ചെയ്യണം? ഇതായിരുന്നു ജയലളിതയുടെ മോഹം; വെളിപ്പെടുത്തലുമായി ചാനല്‍ അവതാരക സിമി ഗെര്‍വാള്‍

jayalalitha

അടുത്തയിടെ അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ഒരു വലിയ ആഗ്രഹമുണ്ടായിരുന്നു. തന്റെ ജീവിതം എന്നെങ്കിലും സിനിമയാക്കുകയാണെങ്കില്‍ ആ വേഷം ഐശ്വര്യ റായ് ചെയ്യണം എന്നായിരുന്നു ജയലളിതയുടെ ആഗ്രഹം. ചാനല്‍ അവതാരകയായ സിമി ഗെര്‍വാളാണ് ഇതു വെളിപ്പെടുത്തിയത്. ജയലളിതയുമായി താന്‍ നടത്തിയ ഒരു അഭിമുഖത്തിനിടെ അവര്‍ തന്നെയാണ് ഇതു വെളിപ്പെടുത്തിയതെന്നും ജയലളിതയുമായി നടത്തിയ ആ ചാറ്റ്‌ഷോ പുറത്തുവിട്ടിട്ടില്ലെന്നും ഇവര്‍ പറയുന്നു.

അമ്മ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടിയാണ് ഐശ്വര്യയെന്നും എന്നെങ്കിലും തന്‍റെ ജീവിതകഥ സിനിമയാക്കുകയാണെങ്കില്‍ തന്‍റെ വേഷം ഐശ്വര്യയെക്കൊണ്ട് ചെയ്യിക്കണം എന്നാണ് ആഗ്രഹം എന്നു ജയലളിത പറഞ്ഞതായി ഇവര്‍ പറയുന്നു. തന്‍റെ ചെറുപ്പകാലവും ജീവിതവുമെല്ലാം തന്മയത്വത്തോടെ അഭിനയിക്കാന്‍ കഴിയുന്ന നടിയാണ് ഐശ്വര്യ, ലോകത്ത് താന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീയാണ് അവര്‍ എന്നും ജയലളിത പറഞ്ഞിരുന്നതായി സിമി പറയുന്നു. എം ജി ആറിന്‍റെയും ജയലളിതയുടെയും ജീവിതകഥ പറഞ്ഞിരുന്ന മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ഐശ്വര്യ അഭിനയരംഗത്തു വന്നത്. ജയലളിതയുടെ കഥപറയുന്ന ചിത്രം പുറത്തിറങ്ങുകയാണെങ്കില്‍ അതില്‍ ആഷ് അഭിനയിക്കാന്‍ തയാറാകുമോ എന്ന കാത്തിരിപ്പിലാണ് ഇപ്പോള്‍ സിനിമാ ലോകം.

Related posts