ദോഹ: റൊമാനിയയുടെ സിമോണ ഹാലപ്പ് ഖത്തർ ഓപ്പൺ ഫൈനലിൽ കടന്നു. സെമിയിൽ എലിന സ്വിറ്റോളിനയെ പരാജയപ്പെടുത്തിയാണ് ഹാലപ്പ് കലാശക്കളിക്ക് എത്തുന്നത്. ലോക മൂന്നാം നമ്പർ താരമായ ഹാലപ്പ് യുക്രൈൻ താരത്തിനെതിരെ വിയർത്താണ് ജയിച്ചത്.
ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കായിരുന്നു വിജയം. സ്കോർ: 6-3, 3-6, 6-4. നിർണായകമായ മൂന്നാം സെറ്റിൽ 1-5 ന് പിന്നിൽനിന്ന ശേഷമാണ് ഹാലപ്പ് തിരിച്ചടിച്ച് വിജയം പിടിച്ചത്. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ എലിസി മെർട്ടെൻസ് ആണ് ഹാലപ്പിന്റെ എതിരാളി.