തടി പലര്‍ക്കുമൊരു പ്രശ്‌നമാണ്. തടി കുറയ്ക്കാന്‍ വേണ്ടി വിപണിയില്‍ കിട്ടുന്ന മരുന്നെല്ലാം വാങ്ങി കഴിച്ച് പണി വാങ്ങിക്കുന്നവരാണ് കൂടുതല്‍ ആളുകളും. എന്നാല്‍ നമ്മള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ തടി കുറയ്ക്കാനാകും. ഇക്കാര്യങ്ങള്‍ ഒന്നു ജീവിതത്തിലേക്ക് പകര്‍ത്തി നോക്കൂ…
നീണ്ട നേരം അടുപ്പിച്ച് വ്യായാമം ചെയ്യുന്നതിന് പകരം മൂന്നോ നാലോ തവണ 10 മിനിറ്റു വച്ച് വ്യായാമം ചെയ്യുന്നത് കൂടുതല്‍ ഉപകാരപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിട്ടുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ ശരീരത്തിലെ അപചയപ്രക്രിയയുടെ വേഗം കുറയില്ലെന്നതാണ് കാരണം.
നാരുകളടങ്ങിയ ഭക്ഷണം ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിന് മാത്രമല്ല, വിശപ്പു കുറയ്ക്കാനും സഹായിക്കും. തടി കുറയ്ക്കാന്‍ വേണ്ട ഒരു അത്യാവശ്യ ഘടകം ഭക്ഷണത്തിലെ ഫൈബര്‍ ആണ്. 2035 ഗ്രാം ഫൈബര്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുകയെന്നന്നത് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ കുറിച്ചിടേണ്ട പ്രധാന പാഠമാണ്. ഇത് മറ്റു ഭക്ഷണങ്ങള്‍ കഴിയ്ക്കാനുള്ള ത്വര കുറയ്ക്കുന്നു. കൂടുതല്‍ പ്രോട്ടീന്‍ കഴിയ്ക്കുക. ഇത് വിശപ്പു കുറയ്ക്കും. ഒപ്പം ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായി നടക്കാന്‍ സഹായിക്കുകയും ചെയ്യും. കൊഴുപ്പ് കുറഞ്ഞ പാല്‍, പാലുല്‍പന്നങ്ങള്‍ എന്നിവ തടി കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.
പാല്‍ കുടിയ്ക്കുന്നത് തടി കുറയുന്നത് ഇരട്ടി വേഗത്തിലാക്കുന്നു. പാലിലെ കാല്‍സ്യം കൊഴുപ്പുകോശങ്ങളെ ഊര്‍ജമാക്കി മാറ്റുന്നു. കൊഴുപ്പു കുറഞ്ഞ പാലും പാലുല്‍പന്നങ്ങളും ഉപയോഗിക്കണമെന്നു മാത്രം. ഗ്രീന്‍ ടീയും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കും.