ഒരുകാലത്ത് തമിഴ് സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്ന സിമ്രാൻ വില്ലത്തിയായി അഭിനയിക്കുന്നുവെന്ന് വാർത്തകൾ. ശിവകാർത്തികേയനെ നായകനാക്കി പൊന്റാം സംവിധാനം ചെയ്യുന്ന സീമാരാജ എന്ന ചിത്രത്തിൽ സിമ്രാൻ വില്ലത്തിയാകുമെന്നാണ് വാർത്തകൾ.
എന്നാൽ ഈ വാർത്ത ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സീമാരാജയിലെ നായിക സാമന്തയാണ്. 24എഎം സ്റ്റുഡിയോ നിർമിക്കുന്ന സീമാരാജയിലെ മറ്റു താരങ്ങൾ നെപ്പോളിയൻ, സൂരി, സതീഷ്, യോഗിബാബു, മനോബാല എന്നിവരാണ്. ചിത്രത്തിലെ വാരേൻ വാരേൻ എന്ന ഗാനം ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. ഡി ഇമ്മൻ ആണ് സംഗീത സംവിധാനം.