രാജ്യമെമ്പാടുമുള്ള സിനിമാസ്വാധകര്‍ ഒരിക്കലെങ്കിലും കണ്ടിട്ടുള്ള പരസ്യമാണ് അച്ഛന് പുകവലിക്കുമ്പോള്‍ വിഷമത്തോടെ നോക്കുന്ന പെണ്‍കുട്ടിയുടെ, പുകവലിയ്ക്കെതിരെയുള്ള ഒരു പരസ്യം. കാരണം എല്ലാ സിനിമകളും തുടങ്ങുന്നതിന് മുമ്പ് അത് പ്രദര്‍ശിപ്പിക്കാറുണ്ട്. ആ പരസ്യം കണ്ടിട്ടുള്ളവരാരും തന്നെ അതിലെ പെണ്‍കുട്ടിയെ എളുപ്പത്തില്‍ മറക്കില്ല. കാരണം അത്രയ്ക്ക് ആകര്‍ഷകത്വമുള്ള കുട്ടിയായിരുന്നു അത്.
45 സെക്കന്റ് ദൈര്‍ഘ്യമുള്ള പുകവലി വിരുദ്ധ പരസ്യത്തില്‍ അഭിനയിച്ച ആ പെണ്‍കുട്ടിയെ പക്ഷേ ഇന്ന് കണ്ടാല്‍ ആരും തിരിച്ചറിഞ്ഞെന്ന് വരില്ല. ഇപ്പോള്‍ പത്തൊമ്പത് വയസുള്ള സിമ്രാന് നടേക്കാര് എന്ന ആ പെണ്‍കുട്ടി ഇതിനോടകം നിരവധി ടിവി സീരിയലുകളിലും, വീഡിയോകോണ്‍, ക്ലിനിക് പ്ലസ് പോലുള്ളവയുടെ പരസ്യങ്ങളിലും അഭിനയിച്ചുകഴിഞ്ഞു. മുംബൈ സ്വദേശനിയായ സിമ്രാന് അഭിനയിച്ച ഈ പരസ്യം 2008ലാണ് റിലീസായത്. സോഷ്യല്മീഡിയകളിലൊക്കെ സജീവമായ സിമ്രാന് പതിനായിരക്കണക്കിന് ആരാധകരുമുണ്ട്.