നടി സിമ്രാൻ പോലീസ് വേഷത്തിലെത്തുന്നു. തിരിച്ചുവരവിന് ശേഷം അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ തെരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധയാണ് സിമ്രാൻ കാണിക്കുന്നത്. രണ്ടു സിനിമകളിൽ അതിഥി താരമായാണ് താരം പ്രത്യക്ഷപ്പെട്ടത്. അരവിന്ദ് സ്വാമി നായകനായ ചിത്രത്തിലാണ് സിമ്രാന്റെ പോലീസ് വേഷം. സെൽവയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഏറെ വെല്ലുവിളി നിറഞ്ഞതാണ് സിമ്രാന്റെ ഈ പോലീസ് കഥാപാത്രമെന്നാണു കേൾക്കുന്നത്. നന്ദിത ശ്വേത, ഋത്വികാ സിംഗ്, ചാന്ദ്നി എന്നിവരാണ് മറ്റ് താരങ്ങൾ. ഇതിൽ നന്ദിതയും പോലീസ് വേഷത്തിലാണെത്തുന്നത്.
സിമ്രാൻ പോലീസ് വേഷത്തിൽ
