മലയാളത്തിൽ വന്പൻ വിജയം നേടിയ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയിരുന്നു പി.വാസു സംവിധാനം ചെയ്ത ചന്ദ്രമുഖി. രജനീകാന്ത്, പ്രഭു, ജ്യോതിക എന്നിവരായിരുന്നു ചന്ദ്രമുഖിയിലെ പ്രധാന താരങ്ങൾ.
ഇപ്പോൾ ചന്ദ്രമുഖിയുടെ രണ്ടാംഭാഗം ഒരുങ്ങുന്നതിനെപ്പറ്റിയുള്ള വാർത്തകൾ തമിഴകത്ത് സജീവമാണ്. രണ്ടാം ഭാഗത്തിൽ സിമ്രാൻ അഭിനയിക്കുന്നുവെന്ന് ഒരു വാർത്തയും പ്രചരിച്ചിരുന്നു. എന്നാൽ താൻ അഭിനയിക്കുന്നതായ വാർത്തകളെ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിമ്രാൻ.
ട്വിറ്ററിലൂടെയാണ് സിമ്രാൻ ഈ വിവരം വെളിപ്പെടുത്തിയത്. ആരാധകരെ നിരാശപ്പെടുത്തുന്നതില് സങ്കടമുണ്ടെന്നും ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തിൽ താൻ അഭിനയിക്കുന്നില്ലെന്നും ഇതിനായി തന്നെ ആരും സമീപിച്ചിട്ടില്ലെന്നും സിമ്രാൻ ട്വിറ്ററിൽ കുറിച്ചു.