തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളെ പൊതു ഇടങ്ങളിൽ കൊണ്ടുപോകരുതെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
കോവിഡ് വന്നാൽ, ഒപ്പമുള്ള മറ്റ് അസുഖങ്ങൾക്ക് ഉള്ള മരുന്ന് കഴിച്ചു വീട്ടിൽ ഇരിക്കരുത്. ജലദോഷം, പനി ഇവ പോലും അവഗണിക്കരുത്. വാക്സിൻ എടുത്തവർ ആയാൽ പോലും ആശുപത്രിയിൽ പോകണം.
പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം അടക്കം മറ്റു രോഗങ്ങൾ ഉള്ളവർ കോവിഡ് ലക്ഷണം കണ്ടാൽ ആശുപത്രിയിലേക്ക് മാറണമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്കി.
സ്വയം ചികിത്സ പാടില്ലെന്നും സമ്പർക്കത്തിൽ വന്നാലും ചികിത്സ തേടണമെന്നും മന്ത്രി നിര്‍ദേശിച്ചു.