മലയാളികളുടെ ഇഷ്ട സംഗീത സംവിധായകന് ഗോപിസുന്ദറും ഗായിക അമൃത സുരേഷും ജീവിതത്തില്‍ ഒന്നിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.
തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇരുവരും പങ്കുവെച്ച ഒരുമിച്ചുള്ള ഒരു സെല്‍ഫിയും അതിന് കൊടുത്ത ക്യാപ്ഷനുമായിരുന്നു ഇവരുടെ ബന്ധത്തെ കുറിച്ച് സൂചന നല്‍കിയത്.
പിന്നീട് അമ്പലത്തില്‍ വച്ച് മാലയിട്ടുള്ള ചിത്രങ്ങള്‍ കാര്യങ്ങള്‍ ഉറപ്പിച്ചു. എന്നാല്‍ ഇതിനു പിന്നാലെ ഇരുവരെയും വിമര്‍ശിച്ചുകൊണ്ട് നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വന്നിരുന്നു.
എന്നാല്‍ നിരവധി ആളുകള്‍ ഇവരെ പിന്തുണയ്ക്കുന്നുമുണ്ട്. ഗായിക അഭയ ഹിരണ്മയിയുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് ഗോപി സുന്ദര്‍ അമൃത സുരേഷുമായി അടുത്തത്. നടന് ബാലയില്‍ നിന്ന് 2019ലാണ് അമൃത വിവാഹ മോചനം നേടിയത്.
ഇപ്പോള്‍ ഇതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റായ സിന്‍സി അനില്‍.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സിന്‍സി അനിലിന്റെ പ്രതികരണം. ഈ കുറിപ്പ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.
ഒളിഞ്ഞും തെളിഞ്ഞും അവിഹിത ബന്ധങ്ങള്‍ സര്‍വ്വ സാധാരണമായ കാലത്ത് രണ്ടാമത്തെയോ മൂന്നാമത്തെയോ ആവട്ടെ വിവാഹം ചെയ്തു ജീവിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യരെ വെറുതെ വിടുക എന്നത് തന്നെയാണ് പറയാനുള്ളൂ.
സിന്‍സി അനിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…
ജീവിതം ആരോടൊപ്പം മുന്നോട്ട് കൊണ്ട് പോകണം എന്നത് ഓരോ വ്യകതികളുടെയും ചോയ്സ് ആണ്. ഒളിഞ്ഞും തെളിഞ്ഞും അവിഹിത ബന്ധങ്ങള്‍ സര്‍വ്വ സാധാരണമായ കാലത്ത് രണ്ടാമത്തെയോ മൂന്നാമത്തെയോ ആവട്ടെ വിവാഹം ചെയ്തു ജീവിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യരെ വെറുതെ വിടുക എന്നത് തന്നെയാണ് പറയാനുള്ളൂ.
പക്ഷെ അവിടെയും ഒരു ചോദ്യം ബാക്കിയുണ്ട്. രണ്ടു വ്യക്തികള്‍ തമ്മില്‍ ബന്ധത്തില്‍ ആയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ക്ക് വേണ്ട.. എന്നാകുമ്പോള്‍ മുറിവേല്‍ക്കുന്ന അപ്പുറത്തെ ആളുടെ വേദനകളെ എങ്ങനെ നിര്‍വചിക്കും എന്നത്. ആ വേദന നിസ്സാരമല്ല. അങ്ങനെ ജീവിതം ആത്മഹത്യയില്‍ എത്തിച്ച ആളുകള്‍ വരെ നമുക്ക് ചുറ്റുമുണ്ട്.
ഈ ഫോട്ടോയിലുള്ള രണ്ടു മനുഷ്യര്‍ അത്തരത്തില്‍ ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യാനുള്ള അവകാശം അവരാല്‍ തിരസ്കരിക്കപ്പെട്ടവര്‍ക്കു മാത്രമല്ലെ ഉള്ളു. അവരുടെ സ്നേഹത്തിന്റെ ആഴമോ അവരുടെ ഭാവി പ്രവചനങ്ങളോ നമ്മള് ചര്‍ച്ച ചെയയേണ്ടതുണ്ടോ? ഒരു ആശംസ അര്‍പ്പിച്ചു മാറി നിന്നേക്കണം. അത്രയല്ലേ ആവശ്യമുള്ളൂ മനുഷ്യരെ. അവരുടെ ജീവിതം അവര്‍ ജീവിക്കട്ടെ അതല്ലേ അതിന്റെ ശരി?
NB ഈ രണ്ടു വ്യക്തികള്‍ (Gopisundar &Amrutha suresh)അവരുടെ പേജ് കളില്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.. അവിടെ പ്രബുദ്ധരായ മലയാളികളുടെ cyber harrasment നടക്കുന്നുണ്ട്…അതാണ് പോസ്റ്റ് ന് ആധാരമായ വിഷയം എന്നും സിന്‍സി അനില്‍ കുറിക്കുന്നു.