ജക്കാർത്ത: നിലവിലെ ചാമ്പ്യൻ കെ. ശ്രീകാന്ത് ഇന്തോനേഷ്യൻ ഓപ്പണിൽനിന്നും ആദ്യ റൗണ്ടിൽ പുറത്തായി. ജപ്പാന്റെ കെന്റോ മൊമൊട്ടയാണ് ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം സ്വന്തമാക്കിയ ശ്രീകാന്തിനെ രണ്ടും മൂന്നും ഗെയിമുകളിൽ പരാജയപ്പെടുത്തിയാണ് മൊമൊട്ടോ രണ്ടാം റൊണ്ടിലേക്ക് ടിക്കറ്റെടുത്തത്. സ്കോർ: 21-12, 14-21, 15-21.
എന്നാൽ ഇന്ത്യയുടെ പി.വി സിന്ധു രണ്ടാം റൗണ്ടിലേക്ക് കടന്നു. ഒന്നിനെതിരെ രണ്ടു ഗെയിമുകൾക്കാണ് സിന്ധുവിന്റെ വിജയം. തായ്ലൻഡിന്റെ പൊർൺപവി ചോചുവോംഗിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ: 21-15, 19-21, 21-13.