വിമാനയാത്രക്കിടെയുണ്ടായ മോശം അനുഭവമുണ്ടായെന്ന പരാതിയുമായി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു. ശനിയാഴ്ച മുംബൈയിലേക്കു പോകുമ്പോഴുണ്ടായ അനുഭവമാണ് സിന്ധു പങ്കുവയ്ക്കുന്നത്.
ഗ്രൗണ്ട് സ്റ്റാഫായ അജിതേഷ് തന്നോടു മോശമായി പെരുമാറിയെന്നാണ് സിന്ധുവിന്റെ ട്വീറ്റ്. വിമാന ജീവനക്കാരിയായ അഷിമ രംഗം ശാന്തമാക്കാന്‍ ശ്രമിക്കുകയും അജിതേഷിനെ പിന്തിരിപ്പിക്കാന് ശ്രമിക്കുകയും ചെയ്തു. ഇതോടെ അഷിമയോടും അജിതേഷ് മോശമായി പെരുമാറിയെന്നു സിന്ധു ട്വീറ്റില്‍ പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അഷിമയോടു ചോദിച്ചാല്‍ മതിയെന്നും സിന്ധു ട്വിറ്ററില്‍ കുറിച്ചു. സിന്ധുവിന്റെ ട്വീറ്റിനു പിന്തുണയുമായി നിരവധി പേരാണ് ഇതേവരെ രംഗത്തെത്തിയത്.