ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ (ബിഡബ്ല്യുഎഫ്) അത്ലറ്റിക് കമ്മീഷന് അംഗമായി ഇന്ത്യന്‍ താരം പി.വി.സിന്ധു തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ ഗോള്ഡ്കോസ്റ്റില് നടന്ന തെരഞ്ഞെടുപ്പില്‍ 129 വോട്ടുകള്‍ നേടിയാണ് റിയോ ഒളിന്പിക് വെള്ളി മെഡല്‍ ജേത്രിയായ സിന്ധു നാലംഗ കമ്മീഷനില്‍ ഇടം നേടിയത്.
ക്രിസ്റ്റി ഗ്ലിമര്‍(സ്കോട്ടലന്‍ഡ്), അക്വിലെ സ്റ്റാപ്പസാറ്റിയെ (ലിത്വാനിയ ) മാര്‍ക് സൈബ്ലെര് (ജര്‍മനി) എന്നവരാണ് കമ്മീഷന് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട മറ്റു താരങ്ങള്‍.കമ്മീഷനില്‍ അംഗമായതില്‍ അഭിമാനമുണ്ടെന്നും പുതിയ ചുമതല നീതിപൂര്‍വം നിര്‍വഹിക്കുമെന്നും താരം പ്രതികരിച്ചു. ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന് പ്രസിഡന്റ് ഹിമാന്റ ബിസ്വ ശര്‍മ പുതിയ നേട്ടത്തില്‍ താരത്തെ അഭിനന്ദിച്ചു.