ടെലിവിഷന്‍ സീരിയലില്‍ നിന്നും ചലച്ചിത്രലോകത്തെത്തിയ താരമാണ് സിന്ധു. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത മാനസി എന്ന സീരിയലിലൂടെയാണ് സിന്ധു ശ്രദ്ധിക്കപ്പെടുന്നത്.
തുടര്‍ന്ന് സ്‌നേഹസീമ, കുടുംബവിളക്ക്, ബഷീറിന്റെ കഥകള്‍, ചക്രവാകം, മഴയാറിയാതെ തുടങ്ങിയ നിരവധി സീരിയലുകളില്‍ അഭിനയിച്ചു.
ആലപ്പുഴയാണ് സ്വദേശം. 1991 ലെ കലാതിലകം ആയിരുന്നു സിന്ധു. ഇപ്പോള്‍ സീരിയലുകളിലാണ് സജീവം.
താരത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് അധികം ഒന്നും അറിയില്ല. എന്നാല്‍ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഇപ്പോള്‍ താരം.
പ്രമുഖ ചാനലിലെ പരിപാടിയില്‍ എത്തിയപ്പോഴാണ് താരം തന്റെ മനസുതുറന്നത്.
തന്റെ ജീവിതത്തെക്കുറിച്ച് താരംപറയുന്നത് ഇങ്ങനെ:
എന്റെ ആദ്യഭര്‍ത്താവ് മരണപ്പെട്ടു, ഇപ്പോള്‍ എന്റെ ഭര്‍ത്താവ് അദ്ദേഹത്തിന്റെ സുഹൃത്താണ്.
ഞങ്ങള്‍ തമ്മില്‍ പ്രണയം ഒന്നും ആയിരുന്നില്ല. എപ്പോഴും അദ്ദേഹം കൂടെ വരികയും കാണുകയുമൊക്കെ ചെയ്തിരുന്നു.
എനിക്ക് വലൊരു സഹായമായിരുന്നു അദ്ദേഹം. അങ്ങനെ സഹായം ചെയ്തു ഒപ്പം കൂടി.
ദൈവം ഓരോ ആളുകള്‍ക്കും ഓരോരോ ആളുകളെ നിയമിച്ചിട്ടുണ്ടല്ലോ. അതുപോലെയാണ് ഞങ്ങളുടെ കാര്യം.
എന്റെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഈ ബന്ധത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പുള്ളി വന്നു എല്ലാവരെയും സോപ്പിട്ടു. ഇപ്പോള്‍ എല്ലാവരുമായി നല്ല അടുപ്പമാണ്.
പരിപാടിയുടെ ഇടക്ക് ശിവസൂര്യയെ തന്നെ കൊണ്ടുവന്നിരുന്നു. സഹായിക്കാന്‍ ഒരാള്‍ വരും, പക്ഷേ അദ്ദേഹം ചതിക്കും എന്ന് ഇന്‍ട്രോ കൊടുത്താണ് ലൈവില്‍ ശിവസൂര്യ എത്തുന്നത്.
സിന്ധുവിനൊപ്പം ഇരുന്ന് പരിപാടിയില്‍ പങ്കെടുക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു, അത് സാധിച്ചെന്നും ഇപ്പോള്‍ ആഗ്രഹങ്ങളൊക്കെ സഫലമാകാറുണ്ടെന്നും ശിവസൂര്യ പറയുന്നു.
ഇപ്പോള്‍ ഞങ്ങള്‍ ജീവിതം നന്നായി ആസ്വദിക്കാറുണ്ട്. ഞാന്‍ വളരെ ഹാപ്പിയാണെന്നും സിന്ധു വ്യക്തമാക്കി.
നമുക്ക് എപ്പോഴും വേണ്ടത് സമാധാനം ആണ്. ഉള്ളതുകൊണ്ട് ആസ്വദിച്ച് ജീവിക്കുക എന്നാണ് ഇരുവരും പറഞ്ഞത്.
ഇതിനിടെ നടി ഷീലയെയും മധുവിനെയും അവതരിപ്പിച്ച് താരദമ്പതിമാര്‍ കൈയടിയും വാങ്ങി.