സിയൂള്‍: കൊറിയന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യൻ താരം പി.വി. സിന്ധു സെമിഫൈനലിൽ. ജപ്പാന്റെ മാനാറ്റ്സു മിറ്റാനിയെയാണ് ക്വാര്‍ട്ടറില്‍ സിന്ധു പരാജയപ്പെടുത്തിയത്.
ആദ്യ ഗെയിമിൽ ജപ്പാൻ താരം, സിന്ധുവിന് വലിയ വെല്ലുവിളികൾ ഉയർത്തിയെങ്കിലും 21-19ന് ഗെയിം സിന്ധു നേടി. എന്നാൽ രണ്ടാം ഗെയിമിൽ ജപ്പാൻ താരം 21-18ന് സിന്ധുവിനെ വീഴ്ത്തിയിരുന്നു. തുടർന്നു ശക്തമായി തിരിച്ചെത്തിയ സിന്ധു മൂന്നാം ഗെയിമിൽ മാനാറ്റ്സുവിനെ 21-10 പരാജയപ്പെടുത്തിയാണ് സെമി പ്രവേശനം നേടിയത്.