സോഷ്യൽ മീഡിയയിലെ താരങ്ങളാണ് നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധുവും നാല് പെൺമക്കളും. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ട്രെൻഡിംഗിലാണ് ഇവർ. യൂട്യൂബിൽ സിന്ധു തന്റെ വീട്ടിലെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെപ്പോലെ തന്നെ സിന്ധുവും സോഷ്യൽ മീഡിയയിൽ സജീവമാണ്.
മക്കളോടൊപ്പം യാത്ര ചെയ്യുന്നതും ഷോപ്പിംഗിന് പോകുന്നതും ഒക്കെ സിന്ധു തന്റെ ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഈ വീഡിയോകൾക്കെല്ലാം താഴെ വരുന്ന കമന്റുകളിൽ ഏറ്റവും കൂടുതലും സിന്ധു മക്കൾക്ക് ഒരു കൂട്ടുകാരിയെ പോലെ ആണെന്നുള്ളതാണ്. മക്കളെ കുറിച്ച് വളരെ അഭിമാനിക്കുന്ന അമ്മയാണ് സിന്ധു. എന്നാൽ മക്കളിൽ ഒരാളുടെ കാര്യത്തിൽ സിന്ധുവിന് ചെറിയ ടെൻഷനുണ്ട്. വീണാ മുകുന്ദന് നൽകിയ ഇന്റർവ്യൂവിലാണ് സിന്ധു ഇക്കാര്യം തുറന്നുപറഞ്ഞത്.
നാല് പേരിൽ ആരുടെ കാര്യത്തിലാണ് ടെൻഷനെന്ന ചോദ്യത്തിന് ഓസി എന്നാണ് സിന്ധു പറഞ്ഞത്. വിളിച്ചാൽ ചിലപ്പോൾ ദിയ ഫോൺ എടുക്കില്ലെന്നും സിന്ധു കൂട്ടിച്ചേർത്തു. അമ്മയായിട്ട് ഏറ്റവും കൂടുതൽ അടി ഉണ്ടാക്കുന്നത് ഇക്കാര്യത്തിലാണെന്ന് ദിയ ഒരിക്കൽ പറഞ്ഞിട്ടുണ്ടെന്നും വീണ പറഞ്ഞു.
എന്നാൽ അമ്മയും സഹോദരിമാരും ഓസിയെ അവഗണിക്കുകയാണോ എന്ന് ആരാധകർ ചോദിച്ചപ്പോൾ കൃത്യമായ മറുപടി സിന്ധു നൽകിയിരുന്നു.’ ആരാ പറഞ്ഞത് ഓസിയെ അവഗണിക്കുന്നു എന്ന്? നിങ്ങൾക്ക് ചുമ്മാ തോന്നുന്നതാണ് അങ്ങനെ. അവൾക്ക് ഓഫീസൊക്കെ ഉള്ളത് കൊണ്ട് കൂടുതൽ സമയം അവിടെ ചെലവഴിക്കും. സുഹൃത്തുക്കളുടെ കൂടെ സമയം ചെലവഴിക്കാനാണ് അവൾക്ക് ഇഷ്ടം. അവളെ ഞങ്ങൾ അവഗണിക്കാറൊന്നുമില്ല. ഈ ചോദ്യം അവളോട് ചോദിക്കണം’ എന്നാണ് സിന്ധു പറഞ്ഞത്.