ടോക്കിയോ: കൊറിയൻ ഓപ്പണ്‍ ബാഡ്മിന്റ്ണ്‍ സൂപ്പർ സീരിസിലെ തോൽവിക്കു സിന്ധുവിനോട് പകരം ചോദിച്ച് ഒകുഹാര. ജപ്പാൻ ഓപ്പണ്‍ സൂപ്പർ സീരീസ് രണ്ടാം റൗണ്ടിലാണ് ഇന്ത്യൻ താരം പി.വി. സിന്ധുവിനെ പോരുതാൻ പോലും അനുവദിക്കാതെ ജപ്പാൻ താരം നൊസോമി ഒകുഹാര കീഴ്പ്പെടുത്തിയത്. 21-18, 21-8 സ്കോറിനാണ് ഒകുഹാരയുടെ വിജയം.
ഒൻപത് മത്സരങ്ങളിലാണ് സിന്ധുവും ഒകുഹാരയും നേർക്കുനേർ വന്നത്. ഇതിൽ അഞ്ച് മത്സരങ്ങളിലാണ് ഒകുഹാര സിന്ധുവിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച സമാപിച്ച കൊറിയ സൂപ്പർ സീരീസിൽ ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം സ്വന്തമാക്കിയത്. ഇതിനു തൊട്ടുമുന്‍പ് നടന്ന ലോകചാന്പ്യൻഷിപ്പ് ഫൈനലിൽ സിന്ധുവിനെ പിന്തള്ളി ഒകുഹാര ജേതാവായിരുന്നു.
ജപ്പാന്റെ മിനാറ്റ്സു മിതാനിയെ ഒന്നിനെതിരേ രണ്ടു ഗെയിമുകൾക്കു പരാജയപ്പെടുത്തിയാണ് ജപ്പാൻ സീരിസിൽ സിന്ധു രണ്ടാം റൗണ്ടിലെത്തിയത്.