സിന്ധു ക്വാർട്ടറിൽ, സൈനയും പ്രണോയിയും പുറത്ത്

ബെ​യ്ജിം​ഗ്: ചൈ​ന ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ഇന്ത്യയുടെ പി.വി. സിന്ധു ക്വാർട്ടറിൽ. ചൈനീസ് താരം ഹാൻ യുവിനെ 21-15, 21-13 എന്ന സ്കോറിനു സിന്ധു പരാജയപ്പെടുത്തി.

അതേസമയം, സൈ​ന നെ​ഹ് വാ​ളും എ​ച്ച്. എ​സ്. പ്ര​ണോ​യി​യും ര​ണ്ടാം റൗ​ണ്ടി​ല്‍ പു​റ​ത്താ​യി. വ​നി​താ സിം​ഗി​ള്‍സി​ല്‍ ജ​പ്പാ​ന്‍റെ അ​ക​നെ യാ​മാ​ഗു​ചി​യോ​ട് നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്കാ​ണ് സൈ​ന തോ​റ്റ​ത്. സ്‌​കോ​ര്‍: 18-21, 11-21. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ 53-ാം റാ​ങ്കു​കാ​ര​നാ​യ ചൈ​ന​യു​ടെ ച്യു​ക് യു ​ലീ​യോ​ട് നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്കാ​ണ്. സ്‌​കോ​ര്‍: 19-21, 17-21.

Related posts