മുംബൈ: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ കരിയര്‍ ബെസ്റ്റ് റാങ്കില്‍. പുതുതായി പുറത്തിറക്കിയ റാങ്കിംഗില്‍ അഞ്ചാമതാണ് സിന്ധുവിന്റെ സ്ഥാനം. നേരത്തെ, ആറാം സ്ഥാനത്തായിരുന്ന സിന്ധു ജപ്പാന്റെ അകാനെ യാമാഗുച്ചിയെ മറികടന്നാണ് അഞ്ചാം റാങ്കിലെത്തിയത്.
അതേസമയം, ഇന്ത്യയുടെ സൈന നെഹ്വാള് ഒന്‍പതാം റാങ്കില്‍ തുടരുകയാണ്. തായ്പേയിയുടെ ടായ് സു യിങാണ് ഒന്നാം സ്ഥാനത്ത്. സ്പെയിനിന്റെ കരോളിന മാരിന് മാത്രമാണ് ആദ്യ പത്തിലുള്ള ഏഷ്യക്കു പുറത്തുനിന്നുള്ള താരം.