ന്യൂഡല്‍ഹി: ഏഷ്യ മിക്‌സഡ് ടീം ചാമ്പ്യന്‍ഷിപ്പില്‍നിന്നു ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ പി.വി. സിന്ധുവും സൈന നെഹ്‌വാളും പിന്‍മാറി. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ വരാനിരിക്കുന്ന അന്താരാഷ്ട്രമത്സരങ്ങള്‍ ക്കുവേണ്ടി തയ്യാറെടുക്കുന്നതിനാണ് ഏഷ്യ മിക്‌സഡ് ടീം ചാമ്പ്യന്‍ഷിപ്പില്‍നിന്നു ഇരുവരും പിന്‍മാറിയത്. സിന്ധുവിന്റെയും സൈനയുടെയും അഭാവത്തില്‍ റിതുപര്‍ണ ദാസ്, തന്‍വി ലദ് എന്നിവര്‍ വനിതാ സിംഗിള്‍സില്‍ മത്സരിക്കും. പുരുഷ സിംഗിള്‍സില്‍ എച്ച്.എസ് പ്രണോയി, സമീര്‍ വര്‍മ്മ എന്നിവരാണു മത്സരിക്കുന്നത്. ഫെബ്രുവരി 14 മുതല്‍ 19 വരെ വിയറ്റ്‌നാമിലാണു ചാമ്പ്യന്‍ഷിപ്പ്. കൊറിയ, സിങ്കപ്പൂര്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ.
സൈനയുടെയും സിന്ധുവിന്റെയും അസാന്നിദ്ധ്യം മത്സരങ്ങളെ ബാധിക്കാനിടയുണ്ടെന്നും എന്നാല്‍ മറ്റു താരങ്ങള്‍ക്കു അവരുടെ കഴിവു തെളിയിക്കാന്‍ കിട്ടിയ വലിയ അവസരമാണ് ഇതെന്നും പ്രണോയി പറഞ്ഞു. സിങ്കപ്പൂരിനോട് ജയിക്കുവാന്‍ വലിയ സാധ്യതയാണ് ഉള്ളത്. എന്നാല്‍ കൊറിയയുമായുള്ള മത്സരങ്ങള്‍ കടുപ്പമേറിയതാണെന്നും ക്വാര്‍ട്ടറിലേക്കു യോഗ്യത നേടാനായി പരിശ്രമിക്കുമെന്നും പ്രണോയി പറഞ്ഞു.
13 ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. ചൈന, കൊറിയ, ജപ്പാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണു ടോപ് സീഡുകള്‍. ചൈന, ചൈനീസ് തായ്‌പെയ്, ഹോങ്കോംഗ് എന്നിവരാണ് ഗ്രൂപ്പ് എയില്‍. ഇന്തോനേഷ്യ, ശ്രീലങ്ക, മലേഷ്യ എന്നിവര്‍ ഗ്രൂപ്പ് ബിയിലും ജപ്പാന്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നിവര്‍ ഗ്രൂപ്പ് സിയി