ദുബായ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു ബിഡബ്‌ള്യുഎഫ് സൂപ്പര്‍ സീരീസ് ഫൈനല്‍സ് രണ്ടാം റൗണ്ടില്‍. ജപ്പാന്റെ അകാനെ യാമാഗുച്ചിയെ മൂന്നു സെറ്റു നീണ്ട മത്സരത്തില്‍ പരാജയപ്പെടുത്തിയാണ് സിന്ധു രണ്ടാം റൗണ്ടിലേക്കു മുന്നേറിയത്. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു സിന്ധുവിന്റെ ശക്തമായ തിരിച്ചുവരവ്. സ്‌കോര്‍: 12–21, 21–8, 21–15. വ്യാഴാഴ്ച ചൈനയുടെ സുന്‍ യുവിനെതിരേയാണ് സിന്ധുവിന്റെ അടുത്ത മത്സരം. ലോക പത്താം നമ്പറായാണ് സിന്ധു ടൂര്‍ണമെന്റിനെത്തിയത്.
പി.വി.സിന്ധു സൂപ്പര്‍ സീരീസ് ഫൈനല്‍സ് രണ്ടാം റൗണ്ടില്‍
