പകരംവീട്ടി സിന്ധു; മാരിനെ വീഴ്ത്തി സെമിയില്‍

fb-sindhuദുബായ്: റിയോ ഒളിമ്പിക്‌സ് ഫൈനലിലേറ്റ മുറിവിന് പകരം വീട്ടി ഇന്ത്യയുടെ പി.വി സിന്ധു. ബിഡബ്ല്യുഎഫ് സൂപ്പര്‍ സീരീസ് ഫൈനല്‍സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോക രണ്ടാം നമ്പര്‍ താരം കരോലിന മാരിനെ സിന്ധു പരാജയപ്പെടുത്തി. ജയത്തോടെ സിന്ധു സെമിയില്‍ പ്രവേശിച്ചു.

അവസാന ഗ്രൂപ്പ് മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവിനെ സിന്ധു തുരത്തിയത്. വെറും 46 മിനിറ്റുകള്‍ മാത്രമാണ് മത്സരം സ്വന്തമാക്കാന്‍ സിന്ധുവിനു വേണ്ടിവന്നത്. സ്‌കോര്‍: 21–17, 21–13. സെമിയില്‍ സിന്ധു ദക്ഷിണ കൊറിയയുടെ ജി ഹിയുന്‍ സുംഗിനെ നേരിടും.

റിയോ ഒളിമ്പിക്‌സ് ഫൈനലില്‍ മാരിനോടാണ് സിന്ധു പരാജയപ്പെട്ടത്. ഈ മത്സരത്തിനു ശേഷം ഇരുവരും ആദ്യമായാണ് നേര്‍ക്കുനേര്‍ പോരാട്ടം നടത്തുന്നത്.

Related posts