ന്യൂഡല്‍ഹി: വിമര്‍ശനങ്ങളോ അമിത പ്രതീക്ഷകളോ തന്നെ ബാധിക്കില്ലെന്ന്് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു. തന്റെ എല്ലാം ശ്രദ്ധയും ഇപ്പോള്‍ ഈ വര്‍ഷം നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിലൂടെ രണ്ടാം ഒളിമ്പിക്സ് മെഡലിനാണെന്നും അതിനായി തന്ത്രങ്ങള്‍ പരിശീലിച്ചുകൊണ്ടിരിക്കുകയാണെന്നും സിന്ധു പറഞ്ഞു. 2019ല്‍ സിന്ധു ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ പിന്നീടുള്ള പല ടൂര്‍ണമെന്റിലും ആദ്യംതന്നെ പുറത്താകേണ്ടിയും വന്നു. കഴിഞ്ഞ മാസം നടന്ന വേള്‍ഡ് ടൂര്‍ ഫൈനല്‍സിലും കിരീടം നേടാനായില്ല.
വിമര്‍ശനങ്ങള്‍ ബാധിക്കുന്നില്ല ,ലക്ഷ്യം ഒളിമ്പിക് മെഡലെന്ന് സിന്ധു
