രണ്ടു വർഷത്തിനുശേഷം സി​​ന്ധു​​വി​​നു ട്രോ​​ഫി

ല​​ക്നോ: സ​​യീ​​ദ് മോ​​ദി ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ പി.​​വി. സി​​ന്ധു ജേ​​താ​​വ്. പു​​രു​​ഷ സിം​​ഗി​​ൾ​​സ് ട്രോ​​ഫി ല​​ക്ഷ്യ സെ​​ൻ സ്വ​​ന്ത​​മാ​​ക്കി. ഫൈ​​ന​​ലി​​ൽ ചൈ​​നീ​​സ് താ​​രം വു ​​ലു യു​​വി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് സി​​ന്ധു​​വി​​ന്‍റെ കി​​രീ​​ട​​ധാ​​ര​​ണം. സ്കോ​​ർ: 21-14, 21-16.

ര​​ണ്ടു വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷ​​മാ​​ണ് സി​​ന്ധു പോ​​ഡി​​യം ഫി​​നി​​ഷ് ന​​ട​​ത്തു​​ന്ന​​ത്. 2022 ജൂ​​ലൈ​​യി​​ൽ സിം​​ഗ​​പ്പു​​ർ ഓ​​പ്പ​​ണി​​ലാ​​യി​​രു​​ന്നു ഇ​​തി​​നു മു​​ന്പ് സി​​ന്ധു ജേ​​താ​​വാ​​യ​​ത്. പു​രു​ഷ സിം​ഗി​ൾ​സി​ൽ സിം​ഗ​പ്പു​രി​ന്‍റെ ജ​സ​ൺ ടെ​ഹി​നെ 21-6, 21-7നു കീ​ഴ​ട​ക്കി ല​ക്ഷ്യ ജേതാവായി.

ട്രീസ-ഗായത്രി

വ​നി​താ ഡ​ബി​ൾ​സി​ലും ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്കാ​ണു കി​രീ​ടം. മ​ല​യാ​ളി താ​രം ട്രീ​സ ജോ​ളി​യും ഗാ​യ​ത്രി ഗോ​പി​ച​ന്ദും ചേ​ർ​ന്നു​ള്ള സ​ഖ്യം ചൈ​ന​യു​ടെ ബാ​വൊ ലി​ജി​ങ്-​ലി ക്വീ​യാ​ൻ കൂ​ട്ടു​കെ​ട്ടി​നെ ഫൈ​ന​ലി​ൽ 21-18, 21-11നു ​കീ​ഴ​ട​ക്കി.

Related posts

Leave a Comment