കോട്ടയം: പിറവത്തെ കേരള കോൺഗ്രസ്-എം സ്ഥാനാർഥി സിന്ധുമോൾ ജേക്കബിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ സിപിഎം ഉഴവൂർ ലോക്കൽ കമ്മിറ്റിയുടെ നടപടിയെ തള്ളി ജില്ലാ നേതൃത്വം.
പുറത്താക്കാന്‍ ലോക്കല്‍ കമ്മിറ്റിക്ക് സാധിക്കില്ല. സംഘടനാരീതിപ്രകാരം ജില്ലാ കമ്മിറ്റിക്കാണ് അധികാരം. ലോക്കൽ കമ്മിറ്റിയുടെ നടപടി പാർട്ടി പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ പറഞ്ഞു.
സിന്ധുമോൾ സിപിഎം അംഗമായിരുന്നു. എന്നാൽ നിലവിൽ സിപിഎം അംഗത്വമുണ്ടോയെന്നത് തെരഞ്ഞെടുപ്പിനുശേഷം പരിശോധിക്കും. ജനകീയമുഖമുള്ള മികച്ച സ്ഥാനാർഥിയാണ് സിന്ധുമോളെന്നും വാസവൻ പറഞ്ഞു.