ദേ​ശീ​യ ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പ്: സി​ന്ധു​വും സൈ​ന​യും സെ​മി​യി​ൽ‌

നാ​ഗ്പു​ർ: ദേ​ശീ​യ ബാ​ഡ്മി​ന്‍റ​ൺ സീ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പി.​വി സി​ന്ധു​വും സൈ​ന നെ​ഹ്‌​വാ​ളും സെ​മി​യി​ൽ‌ ക​ട​ന്നു. സൈ​ന ക്വാ​ർ​ട്ട​റി​ൽ ആ​ക​ർ​ഷി ക​ശ്യ​പി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു സൈ​ന​യു​ടെ വി​ജ​യം. സ്കോ​ർ: 21-17, 21-10.

റി​യോ ഒ​ളി​മ്പി​ക്സ് വെ​ള്ളി മെ​ഡ​ൽ ജേ​താ​വ് സി​ന്ധു​വും നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​ണ് ജ​യി​ച്ച​ത്. ശ്രീ​യാ​ൻ​ഷി പ​ർ​ദേ​ശി​യേ​യാ​ണ് സി​ന്ധു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 21-11, 21-17.

Related posts