സി​ന്ധു ജ​യി​ച്ചു, ഇ​ന്ത്യ​തോ​റ്റു; എ​ങ്കിലും ക്വാ​ര്‍ട്ട​റി​ല്‍

അ​ലോ​ര്‍സെ​റ്റാ​ര്‍: ഏ​ഷ്യ​ന്‍ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ജ​പ്പാ​നോട് ഇ​ന്ത്യ​ക്കു തോ​ല്‍വി. ഇന്ത്യക്കായി സൂ​പ്പ​ര്‍ താ​രം പി.​വി. സി​ന്ധു മാ​ത്രം ജ​യി​ച്ച പോ​രാ​ട്ട​ത്തി​ല്‍ ജപ്പാന് 4-1ന് ​വിജയം. ​ക ര​ണ്ടാം ന​മ്പ​ര്‍ താ​രം അ​കാ​നെ യാ​മു​ഗു​ച്ചി​യെ 21-19, 21-15 എ​ന്ന സ്‌​കോ​റി​നു സി​ന്ധു പ​രാ​ജ​യ​പ്പെ​ടു​ത്തി. എ​ന്നാ​ല്‍, മ​റ്റു​ള്ള മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ടു.

ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ഹോ​ങ്കോം​ഗി​നെ​തി​രേ വി​ജ​യി​ച്ചതിനാൽ ഗ്രൂ​പ്പ് ഡ​ബ്ല്യു​വി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി ഇ​ന്ത്യ ക്വാ​ര്‍ട്ട​റി​ലെ​ത്തി​. ഇ​ന്തോ​നേ​ഷ്യ​യാ​യി​രി​ക്കും ക്വാ​ര്‍ട്ട​റിലെ എ​തി​രാ​ളി​ക​ള്‍

Related posts