ശരീരത്തിൽ രൂപമാറ്റം വരുത്തുന്നവർ നേരത്തെയും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. സൂപ്പർ ഹീറോകളെപ്പോലെയായിരിക്കും ചിലർ രൂപമാറ്റം വരുത്തുക.
ഡ്രാഗണിനെപ്പോലെ പേടിപ്പിക്കുന്ന തരത്തിൽ നാവ് പിളർത്തിയും കൊന്പുകൾ പിടിപ്പിച്ചുമാണ് ചിലർ രൂപമാറ്റം വരുത്തുന്നത്.
എന്നാൽ ലോകത്തിലെ ആദ്യത്തെ മനുഷ്യ സെക്സ് ഡോൾ ആകാനായിട്ട് ശ്രമിക്കുന്ന യുവതിയാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്.
സിൻഡി മൂർ എന്ന മുപ്പത്തിയൊന്നുകാരിയാണ് ഈ താരം. ചുണ്ടുകളിലും മാറിടത്തിലും ശസ്ത്രക്രിയ നടത്തിയാണ് സിൻഡി സെക്സ് ഡോൾ ആകുന്നത്.
ഇതുവരെ 10 ലക്ഷത്തിലധികം രൂപ ഇതിനായി ചെലവഴിച്ചു. ചുണ്ടുകൾക്ക് വലിപ്പം വയ്ക്കാൻ 25,000 രൂപ വിലവരുന്ന മൂന്നു കുത്തിവയ്പ്പുകളാണ് മാസം എടുക്കുന്നത്.
രണ്ടു കുട്ടികളുടെ അമ്മയായ സിൻഡി കാമുകൻ ഉപേക്ഷിച്ചതോടെയാണ് സെക്സ് ഡോൾ ആകാൻ തീരുമാനിച്ചത്.
മാസം 2500 രൂപയ്ക്ക് തന്റെ ചൂടൻ ചിത്രങ്ങൾ ഓൺലൈനിലൂടെ വിൽക്കാറുമുണ്ട് സിൻഡി. ഈ പണവും ശരീരം രൂപമാറ്റം വരുത്താനാണ് ഉപയോഗിക്കുന്നത്.