പഴയ സിനിമാ ഗാനങ്ങളും ട്രെയിലറുകളും പുതിയ പശ്ചാത്തല സംഗീതവും ഇഫക്ട്സുമൊക്കെ നല്കി പുറത്തിറങ്ങുന്നത് ഇപ്പോള്‍ പതിവാണ്. സോഷ്യല്‍ മീഡിയകളില്‍ ഇവ വൈറലുകളാകാറുമുണ്ട്. ഇത്തരത്തിലുള്ള ഒരു പുതിയ റീമിക്സിങ്ങ് പരീക്ഷണം യൂട്യൂബില്‍ ഹിറ്റായി മാറുകയാണ്.
മലയാള സിനിമാ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ സാഗര്‍ ഏലിയാസ് ജാക്കിയും തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ ദുരൈ സിങ്കവുമാണ് വീഡിയോയില്‍ ഒന്നിക്കുന്നത്. രമേശ് രഞ്ജന്‍ തയാറാക്കിയ വീഡിയോ ഇതിനകം ഇരുപത്തിമൂവായിരത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. വീഡിയോയുടെ അവസാന ഭാഗത്തു വരുന്ന യോദ്ധായിലെ പശ്ചാത്തല സംഗീതം രസകരമാണ്.