ആശുപത്രിക്കിടക്കയിൽ നിന്നുള്ള ഒരു കുരുന്നിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
തന്റെ പ്രിയപ്പെട്ട ഗാനം വാർഡിലെ ടിവിയിൽ വന്നപ്പോൾ കൈയിൽ കിട്ടിയെ സ്പൂൺ മൈക്ക് ആക്കി ഒപ്പം പാടുകയാണ് മിഗ്വേൽ എന്ന കൊച്ചുമിടുക്കൻ.
ബ്രസീലിലെ ഒരു ആശുപത്രിയിൽ നിന്നാണ് ഈ വീഡിയോ. ഗ്യാസ്ട്രോ എന്ററൈറ്റിസ് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതാണ് മിഗ്വേൽ.
വേദനയ്ക്കിടയിലും പ്രിയഗാനം കേട്ടപ്പോൾ ആവേശഭരിതനായി ആടിപ്പാടുകയായിരുന്നു കുട്ടി.
ഗായകനും ഗാനരചയിതാവുമായ പെരികിൾസ് ഫാരിയ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവച്ചതോടെയാണ് കുട്ടിപ്പാട്ട് വൈറലായി മാറിയത്.
ചികിത്സ വിജയകരമായി പൂർത്തിയാക്കി മിഗ്വേൽ ഇപ്പോൾ വീട്ടിലാണെന്നും ട്വീറ്റിൽ പറയുന്നുണ്ട്.