‘ഞങ്ങള്‍ ഇരുവരും നിരവധി തവണ ഒരുമിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും 2008-2019 കാലയളവില്‍ എന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇതുവരെ പരസ്യമാക്കിയിരുന്നില്ല. എനിക്ക് വിവാഹിതനായ ഒരാളുമായി ബന്ധമുണ്ടെന്നത് ശരിയാണ്. കഴിഞ്ഞ എട്ടുവര്‍ഷമായി അദ്ദേഹവുമായി ലിവിങ് ടുഗതറില്‍ കഴിയുകയാണ്.’കല്യാണവുമായി ബന്ധപ്പെട്ട് അദ്ദേഹം നിയമപരമായ കുരുക്കിലാണെന്നും ഗോപി സുന്ദറെ സൂചിപ്പിച്ച് അഭയ് ഹിരണ്മയി ഫേസ്ബുക്കില്‍ കുറിച്ചു.
‘ഞാന്‍ ആരെയും മുന്‍പ് വിവാഹം കഴിച്ചിട്ടില്ല എന്നത് ശരിയാണ്. ഞങ്ങള്‍ തമ്മില്‍ 12 വയസിന്റെ വ്യത്യാസമുണ്ട്. പലകാര്യങ്ങളിലും ഞങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും സന്തോഷപൂര്‍വം കഴിയുന്നു. അതുകൊണ്ട് തന്നെ മഞ്ഞ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും എന്നെ കീപ്പ് എന്നോ കാമുകിയെന്നോ വിളിക്കാം.കുലസ്ത്രീകള്‍ക്ക് കുടുംബം തകര്‍ക്കുന്നവള്‍ എന്ന് വിധിയെഴുതാം.’ – അഭയ ഹിരണ്മയി കുറിച്ചു.