മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് അനൂപ് ശങ്കര്‍. നിരവധി സ്റ്റേജ് ഷോകളിലൂടെയും ബാന്‍ഡുകളിലൂടെയും മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ഗായകന്. നമ്മുടെ മറ്റ് പല യുവ ഗായകര്‍ക്കും ലഭിക്കാത്ത വലിയ ഭാഗ്യം അനൂപിനു ലഭിച്ചിട്ടുണ്ട്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍, ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്, മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി, തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുന തുടങ്ങി നിരവധി ഇതിഹാസ താരങ്ങളുടെ മുന്നില്‍ പാടുവാനുള്ള അവസരം ലഭിച്ചതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്ന് അനൂപ് ശങ്കര്‍ പറയുന്നു.
സച്ചിന് ടെണ്ടുല്‍ക്കറും അമിതാഭ് ബച്ചനും ഒന്നിച്ചിരുന്നു തന്റെ പാട്ട് കേട്ടപ്പോള്‍ ഇരുവര്‍ക്കും ഇഷ്ടമാകുന്ന ഒരു പാട്ട് പാടണമെന്ന് തീരുമാനിച്ചെന്ന് അനൂപ് ശങ്കര്‍ പറയുന്നു. അങ്ങനെ ചിന്തിച്ചപ്പോള്‍ ഇരുവരെയും ബന്ധിപ്പിക്കുന്ന കണ്ണിയായി മനസ്സില്‍ വന്നത് ഇതിഹാസ ഗായകന് കിഷോര്‍കുമാറാണ്.
സച്ചിന്റെ ഇഷ്ട ഗായകനാണ് കിഷോര്‍ കുമാര്‍. അതുപോലെ ബച്ചനായി കൂടുതല്‍ ഗാനമാലപിച്ചത് കിഷോര്ദായാണ്. അങ്ങനെ ബച്ചന് നായകനായി 1979ല്‍ ഇറങ്ങിയ മന്‍സില്‍ എന്ന ചിത്രത്തിലെ ‘റിം ജിം ഗിര്‍ സാവന്‍’ എന്ന അനുപമ ഗാനം സച്ചിനും ബച്ചനും മുമ്പില്‍ ആലപിച്ചു. പാട്ട് വളരെയിഷ്ടമായി എന്ന് ഇരുവരും പറഞ്ഞത് ജീവിതത്തില്‍ മറക്കാനാകാത്ത സംഭവമാണെന്ന് അനൂപ് പറയുന്നു.