തങ്ങള് നേരിട്ട ലൈംഗികാതിക്രമങ്ങള് തുറന്നു പറഞ്ഞ് ധാരാളം പ്രമുഖ സ്ത്രീകള് സോഷ്യല് മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു. ഗായിക ചിന്മയിയാണ് അക്കൂട്ടത്തിലെ ഒടുവിലത്തെ ആള്.ഏതാനും ദിവസം മുന്പ് ഒരു പരിപാടിയില് പങ്കെടുക്കവെ അപരിചിതനായ ഒരാളില് നിന്ന് നേരിടേണ്ടി വന്ന മോശമായ അനുഭവം ചിന്മയി ട്വീറ്റ് ചെയ്തിരുന്നു.
ഇതിനു പിന്നാലെ കുട്ടിക്കാലം മുതലുണ്ടായ ഇത്തരം മോശം അനുഭവങ്ങള് വെളിപ്പെടുത്തി നിരവധി പെണ്കുട്ടികളും ആണ്കുട്ടികളുമാണ് രംഗത്തെത്തിയത്. ഇത്രയും പേര്ക്ക് ഇങ്ങനെ ദുരനുഭവങ്ങളുണ്ടാകുന്നെന്നറിഞ്ഞപ്പോള് ചിന്മയിയും ഞെട്ടിപ്പോയി.
ട്വിറ്ററിലൂടെ യുവാക്കള് പങ്കുവച്ച അനുഭവങ്ങള് ചിന്മയി മറ്റുള്ളവരുടെ നന്മയ്ക്കായി പങ്കുവയ്ക്കുകയും ചെയ്തു.സ്വന്തം അധ്യാപകര്, സഹോദരന്, സഹയാത്രികന്, ആരാധനാലയങ്ങള്, കുടുംബം എന്നിവിടങ്ങളില് നിന്നാണ് എല്ലാവരും ദുരനുഭവങ്ങള് നേരിട്ടത്.
പക്ഷേ വീട്ടുകാരോ സുഹൃത്തുക്കളോ വിശ്വസിക്കില്ലെന്ന് ഭയന്ന് തുറന്നു പറയാന് കുട്ടികളാരും തയ്യാറാകുന്നില്ല. പെണ്കുട്ടികളെ കേള്ക്കാന് ആരെങ്കിലുമൊക്കെ ഉണ്ടാകും പക്ഷേ ആണ്കുട്ടികള് പറയുന്നതാരും കേള്ക്കാത്ത അവസ്ഥയുണ്ട്.
ഇത് തുറന്നു പറയാന് അവര്ക്ക് പലപ്പോഴും നാണക്കേടാണ്, എന്നാല് പെണ്കുട്ടികള് പറയുമ്പോള് അവളത് ആസ്വദിച്ചെന്ന തരത്തില് കുറ്റപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ചിന്മയി പറയുന്നു.
തുറന്നു പറയാന് ധൈര്യം കാണിച്ച് മുന്നോട്ടു വരുന്നവരെ പരിഹസിക്കുന്നത് നിര്ത്തണം. ഇരയുടെ വസ്ത്ര ധാരണം, ശരീരം, ലിപ്സ്റ്റിക് എന്നിങ്ങനെ ഓരോന്നു ചുണ്ടികാട്ടി കുറ്റപ്പെടുത്തരുത്.
അപ്രതീക്ഷിതമായി നമുക്ക് നേരേ കൈകള് നീളുമ്പോള് ആരായാലും ഒന്നു പകച്ചു പോകുമെന്നും താരം പറഞ്ഞു.എന്തായാലും ചിന്മയിയുടെ ട്വീറ്റ് നിരവധി ആളുകളാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.