ഏറ്റവും കര്‍ക്കശക്കാരായ ആളുകള്‍ എന്നാണ് പോലീസുകാരെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ആളുകളോട് സ്‌നേഹത്തോടെ സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന നിരവധി പോലീസുകാരും നമ്മുടെ ഇടയിലുണ്ട്.
ഇതില്‍ പലതും കാക്കിക്കുള്ളില്‍ ഒരു കലാഹൃദയം ഉണ്ടെന്ന് തെളിയിക്കുന്നവയും ആയിരുന്നു. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ജമ്മു കാഷ്മീരിലെ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ ആണ് വീഡിയോയിലെ താരം. വളരെ മനോഹരമായ രീതിയില്‍ റാപ്പ് അവതരിപ്പിക്കുകയാണ് ഈ കോണ്‍സ്റ്റബിള്‍.
മുകേഷ് സിംഗ് എന്ന പോലീസുകാരനാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. വീഡിയോ പുറത്തു വന്നതോടെ നിരവധി ആളുകളാണ് പോലീസുകാരനെ അഭിനന്ദിച്ചു രംഗത്തു വന്നിരിക്കുന്നത്.