യുക്രൈയ്നിലെ കന്യാസ്ത്രീകൾ മലയാള ഭക്തി ഗാനം ആലപിക്കുന്നതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ കൈയടി നേടുന്നു. ഉക്രൈനിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് സെന്റ് മാർക്ക് സന്ന്യാസ സഭയിലെ അംഗങ്ങളാണിവർ.
1973ൽ പുറത്തിറങ്ങിയ കാറ്റു വിതച്ചവൻ എന്ന സിനിമയ്ക്കു വേണ്ടി പൂവച്ചൽ ഖാദർ രചിച്ച നീ എന്റെ പ്രാർഥന കേട്ടു… എന്ന ഭക്തി ഗാനമാണ് വളരെ മനോഹരമായി ഇവർ ആലപിച്ചത്. സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.