അമേരിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല് തൊട്ടുവന്ദിച്ച് പ്രശസ്ത അമേരിക്കന്‍ ഗായിക മേരി മില്‍ബന്‍.
ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ച ശേഷം ഗായികയെ അഭിനന്ദിക്കുന്ന മോദിയുടെ കാല് തൊട്ടു വണങ്ങുന്ന മേരി മില്ബനിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്പില് ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കാനായതില് അഭിമാനിക്കുന്നുവെന്ന് മേരി മില്‍ബന്‍ പറഞ്ഞു.
ഇന്ത്യയെ സ്വന്തം കുടുംബമായാണ് കാണുന്നത്. ഇന്ത്യയിലെ ജനങ്ങളോട് സ്നേഹവും ബഹുമാനവുമാണെന്ന് മോദിയുടെ കാല്‍തൊട്ടു വണങ്ങിയ ശേഷം അവര്‍ പ്രതികരിച്ചു.
ദേശീയഗാനവും ഓം ജയ് ജഗദീഷ് ഹരേയും പാടി ഇന്ത്യക്കാരുടെ മനസില്‍ ഇടം നേടിയ ഗായികയാണ് മേരി മില്‍ബന്‍.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന സമാപന പരിപാടിയില്‍ അമേരിക്കയിലെ ഇന്ത്യക്കാരുടെ കൂട്ടായ്മ സങ്കടിപ്പിച്ച പരിപാടിയിലാണ് സംഭവം.
നാല് ദിവസത്തെ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും. ഈജിപ്ത് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കെയ്റോയിലേക്ക് തിരിക്കും.