കായംകുളം: ഗാനമേളയിൽ പാട്ടുപാടിയ ശേഷം ഗായകൻ കുഴഞ്ഞു വീണു മരിച്ചു. കറുകച്ചാൽ പത്തനാട് കരിമ്പന്നൂർ ഹൗസിൽ പള്ളിക്കെട്ട് രാജ എന്നറിയപ്പെടുന്ന രാജു (55 ) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. കായംകുളം പത്തിയൂർ ക്ഷേത്രത്തിലെ ഏഴാം ദിവസത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കന്യാകുമാരി സാഗർ ബീറ്റ്സിന്റെ ഗാനമേള ട്രൂപ്പിനൊപ്പം പാടാൻ എത്തിയതായിരുന്നു പള്ളിക്കെട്ട് രാജ. ഗാനമേള കഴിഞ്ഞ ശേഷം സ്റ്റേജിനു പുറത്ത് കസേരയിൽ ഇരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻതന്നെ ട്രൂപ്പിലെ സൃഹൃത്തുക്കളും ക്ഷേത്ര ഭാരവാഹികളും ചേർന്ന് ഇദ്ദേഹത്തെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ. മണി. മക്കൾ: രാഹുൽ, രശ്മി, ചിത്ര.