കുഞ്ഞിനു ജൻമം നൽകുന്ന നിമിഷം ആർക്കും മറക്കാനാവാത്ത അനുഭവമാണ്. പ്രസവ വേദനയിലും കുഞ്ഞിന്റെ ആദ്യത്തെ കരച്ചിൽ കേൾക്കുന്ന മാത്രയിൽ എല്ലാ വേദനയും മറന്നു പോകും.
പ്രസവ സമയത്ത് നമ്മളെ പരിചരിച്ച ഡോക്ടറെയും നഴ്സുമാരെയും പലരും മറക്കാൻ സാധ്യതയില്ല.
അത്തരത്തിൽ വെെകാരികമായൊരു നിമിഷമാണിപ്പോൾ വെെറലാകുന്നത്.
പ്രശസ്ത ബ്രിട്ടീഷ് ഗായിക അഡേൽ സ്റ്റേജിൽ പരിപാടി നടത്തികൊണ്ടിരിക്കുന്ന സമയം തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവം നോക്കിയ ഡോക്ടറെ കണ്ടപ്പോൾ സ്റ്റേജ് ഷോ നിര്‍ത്തി ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. നിമിഷങ്ങൾക്കുള്ളിൽ വീഡിയോ വെെറലായി.
‘വെൻ വീ വേർ യംഗ്’ എന്ന പാട്ട് വേദിയിൽ പാടിക്കൊണ്ടിരിക്കുകയായിരുന്നു അഡേൽ. ആ സമയത്ത് സദസിലേക്ക് നോക്കിയ അഡേൽ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. സദസിൽ ഇരിക്കുന്ന ഡോക്ടറെ കണ്ട ഉടനെ ഡോക്ടറിനടുത്തേക്ക് ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു.
എന്റെ ദൈവമേ… ഗയ്സ്, ഇതാണ് എന്റെ കുഞ്ഞിന് ജന്മം നൽകിയ സമയത്ത് എന്നെ നോക്കിയ ഡോക്ടർ’ എന്നു പറഞ്ഞാണ് ഗായിക ഡോക്ടറിന്റെ അടുത്തേക്ക് ഓടിച്ചെന്നത്.
അഡേലിന്റെ ഫാൻ അക്കൗണ്ടായ @adeledailynet -ലാണ് ഹൃദയഹാരിയായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.