ഹാന്‍സിക, അന്‍ഡ്രിയ, ദിവ്യദര്‍ശിനി എന്നിവരുടെ കാമുകന്മാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവിട്ട് സുചിത്ര, ഹോട്ട് ചിത്രങ്ങള്‍ പുറത്തായ ഞെട്ടലില്‍ തമിഴ് സിനിമ

s-3തമിഴ് സിനിമലോകത്ത് പുതിയ വിവാദം തലപൊക്കുന്നു. തമിഴിലെ മുന്‍നിര നായികമാരുടെയും ധനുഷിന്റെയും ഹോട്ട് ചിത്രങ്ങള്‍ പുറത്തുവന്നതാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ പുറത്തുവിട്ടത് ടിവി അവതാരകയും ഗായികയുമായ സുചിത്ര കാര്‍ത്തിക് ആണ്. കഴിഞ്ഞദിവസം നടന്‍ ധനുഷിനെതിരേ ഇവര്‍ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ധനുഷിനൊപ്പം വന്ന ഒരാള്‍ തന്നെ ഒരു പാര്‍ട്ടിയില്‍ വച്ച് ഉപദ്രവിച്ചുവെന്നും ധനുഷിന്റെ യഥാര്‍ഥ മുഖം ലോകത്തിന് മുന്‍പ് തുറന്നു കാട്ടുമെന്നും സുചിത്ര വെല്ലുവിളിച്ചിരുന്നു.
s-2
തമിഴ് നടിമാരായ അന്‍ഡ്രിയ, ഹന്‍സിക, ദിവ്യദര്‍ശിനി എന്നിവരുടെ ഹോട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തായത്. നടിമാര്‍ പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം അടുത്തിടപഴകുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഇവരുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. നടിയുടെ ഭാഗത്തുനിന്നും കാര്യമായ പ്രതികരണങ്ങള്‍ ഇക്കാര്യത്തില്‍ വന്നിട്ടില്ല. കൂടുതല്‍ നടിമാരുടെ ചൂടന്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് സുചിത്ര സൂചന നല്കിയിട്ടുണ്ട്. പലരുടെയും പൊയ്മുഖം പിച്ചിച്ചീന്തുമെന്ന് കഴിഞ്ഞദിവസം അവര്‍ വെല്ലുവിളിച്ചിരുന്നു.
s-4
അതേസമയം, സുചിത്രയ്‌ക്കെതിരേ തമിഴ് സിനിമലോകത്ത് പ്രതിഷേധം ശക്തമാകുകയാണ്. താരങ്ങളെ വ്യക്തിപരമായി അപമാനിച്ച് പ്രശസ്തി കൊയ്യുകയാണ് ഗായികയുടെ ലക്ഷ്യമെന്നാണ് ആരോപണം. സുചിത്ര പ്രശസ്തിക്കുവേണ്ടി മെനഞ്ഞ കള്ളക്കഥയാണ് ഇതെന്ന് ചിലരുടെ അഭിപ്രായം. എന്നാല്‍ തനിക്ക് ആവശ്യത്തിലധികം പ്രശസ്തിയുണ്ടെന്നും സത്യങ്ങള്‍ മാത്രമാണ് താന്‍ വെളിപ്പെടുത്തുന്നതെന്നുമാണ് ഗായികയുടെ നിലപാട്. അതേസമയം, സുചിത്രയ്‌ക്കെതിരേ ഭര്‍ത്താവും മുന്‍നടനുമായ കാര്‍ത്തിക് രംഗത്തെത്തിയിട്ടുണ്ട്. സുചിത്ര ട്വിറ്ററില്‍ ചെയ്യുന്ന കാര്യങ്ങളിലൊന്നും വാസ്തവമില്ലെന്നും, പ്രശ്‌നങ്ങള്‍ വ്യക്തിപരമാണെന്ന് എല്ലാവരും മനസിലാക്കണമെന്നും കാര്‍ത്തിക് കുറിച്ചു.

Related posts