മലയാളികള്‍ക്ക് സുപരിചിതയായ ഗായികയാണ് ശ്വേത അശോക്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത മഞ്ച് സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റിഷോയിലൂടെയാണ് ശ്വേത ശ്രദ്ധേയയാകുന്നത്.
എന്നാല്‍ ഈ റിയാലിറ്റി ഷോയ്ക്കു ശേഷം താരത്തെക്കുറിച്ച് അധികം വിവരമൊന്നുമില്ലായിരുന്നു. പിന്നീട് സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്വേത തിരിച്ചെത്തിയത്.
ഇന്ന് സോഷ്യല്‍മീഡിയയിലെല്ലാം സജീവമാണ് ശ്വേത. ശ്വേതയുടെ പാട്ട് വീഡിയോകള്‍ക്കായി ദിവസം കാത്തിരിക്കുകയാണ് ആരാധകര്‍.
ഇപ്പോള്‍ ബിഹൈന്‍ഡ് വുഡിനു നല്കിയ ഒരു അഭിമുഖത്തില്‍ ശ്വേത പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
ഇപ്പോള്‍ താന്‍ ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗായിക പറയുന്നു. മഞ്ച് സ്റ്റാര്‍ സിംഗറിന് ശേഷം പഠിക്കാന്‍ ബ്രേക്കെടുത്തിരുന്നു, ഡിഗ്രിയും പിജിയും ഒക്കെ കഴിഞ്ഞതിന് ശേഷമാണ്
സരിഗമപയില്‍ വരുന്നതെന്നും ശ്വേത പറഞ്ഞു.
പാട്ടില്‍ കുറച്ചുകൂടെ ശ്രദ്ധ നല്‍കണമെന്ന് ആലോചിച്ചിരുന്നു, എന്നാല്‍ റിയാലിറ്റി ഷോകള്‍ ഒന്നും വേണ്ടെന്ന് തീരുമാനിച്ചു.
സരിഗമപയുടെ ഓഡിഷന് പരസ്യം കണ്ടപ്പോള്‍ ആദ്യം വേണ്ടെന്ന് വെച്ചുവെന്നും എന്നാല്‍ സരിഗമപ ആയിരുന്നു തനിക്ക് കരിയര്‍ ബ്രേക്ക് നല്‍കിയതെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.
അതിന് ശേഷം കുറച്ചധികം ആളുകള്‍ക്ക് തന്നെ പരിചിതമായെന്നും അവസരങ്ങള്‍ വന്നുകൊണ്ടിരുന്നുവെന്നും ശ്വേത പറയുന്നു.
ഇപ്പോള്‍ താന്‍ ആഗ്രഹിച്ച ജീവിതമാണ് ജീവിക്കുന്നതെന്നും നാട് കോഴിക്കോടാണെങ്കിലും താമസം കൊച്ചിയിലാണെന്നും ശ്വേത പറയുന്നു.
ഇന്ന് അവസരങ്ങള്‍ തേടിയെത്തുമ്പോള്‍ ഒഴിവാക്കാറില്ല, ഏറ്റവും ഒടുവില്‍ ഗോപി സുന്ദറിന്റെ ഒരു ഷോ ആണ് ചെയ്തത്. മലേഷ്യയിലും ദുബായിയിലും ഷോകള്‍ വരാനുണ്ട്.
തന്റെ ജീവിതം താന്‍ ആസ്വദിച്ച് ജീവിക്കുകയാണെന്നും ഇപ്പോള്‍ സ്വാതന്ത്ര്യം എന്താണെന്ന് ശരിക്കും അറിയുന്നുണ്ടെന്നും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുന്നുണ്ടെന്നും ശ്വേത പറഞ്ഞു.