തൃശൂർ: പാട്ടുപാടുന്ന തലയണ ഉൾപ്പെടെ തലയണകളുടെ പുതിയ ശേഖരം കുർ-ലോണ്‍ വിപണിയിലിറക്കി. റെക്ടാംഗിൾ സോഫ്റ്റ് വെഡ്ജ് പില്ലോ, ഗ്ലാസീസ് ജെൽ പില്ലോ എന്നിവയാണ് ശേഖരത്തിലെ മറ്റു തലയണകൾ. പാട്ടുപാടുന്ന തലയണയ്ക്കുള്ളിൽ ഒരു ഓക്സിലറി പോർട്ടുണ്ട്.
കൂടെ കിടന്ന് ഉറങ്ങുന്നവരെ ശല്യപ്പെടുത്താതെ, മൊബൈലിൽ നിന്നോ ഐപോഡിൽ നിന്നോ കണക്ട് ചെയ്തു പാട്ടുകേൾക്കാം. അൾട്രാ സോഫ്റ്റ് പോളി ഫൈബറിൽ നിർമിച്ച മ്യൂസിക്ക് പില്ലോ മൃദുവായ ക്വിൽറ്റിലാണ് പൊതിഞ്ഞിരിക്കുന്നത്. വില 2,199 രൂപ.
ത്രീ ഇൻ വണ്‍ തലയണയാണ് റെക്ടാഗിൾ സോഫ്റ്റ് വിഡ്ജ് പില്ലോ. കാലുകൾ നീട്ടിവെയ്ക്കാനും തല ചായ്ക്കാനും പുറംഭാഗം ചാരികിടക്കാനുംവേണ്ടി പ്രത്യേകം രൂപകൽപന ചെയ്തവയാണിത. പിയു ഫോമിൽ നിർമിച്ച ഇതിന്റെ വില 1,999 രൂപയാണ്.
ഗ്ലേസീസ് ജെൽ പില്ലോ വായുവിന്റെ സർക്കുലേഷനിലൂടെ നിദ്ര സുഖകരമാക്കുന്നു. ഉൗഷ്മാവ് നിയന്ത്രിക്കുന്നു. നട്ടെല്ലിനു സംരക്ഷണം നല്കുന്നു. വില 3,395 രൂപ.