വന്ദേമാതരം കാണാതെ പഠിക്കാന്‍ പറ്റാത്തവര്‍ രാജ്യം വിട്ടുപോവണമെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. വന്ദേമാതരം പാടാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നും സുരേന്ദ്ര സിങ് പറഞ്ഞു.
വന്ദേമാതരം പാടുകയെന്നത് വൈകാരികമായ കാര്യം ആയിരിക്കാം. എന്നാല്‍ ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ഇതു പാടിയേ പറ്റൂ. അത് സംസ്കൃതത്തിലാണ് ഉള്ളത്, വേണമെങ്കില്‍ ഉര്‍ദുവിലേക്കു തര്‍ജമ ചെയ്യാവുന്നതേയള്ളൂ. വന്ദേമാതരം കാണാതെ പഠിക്കാന്‍ പറ്റാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല- സുരേന്ദ്ര സിങ് ആവര്‍ത്തിച്ച് പറഞ്ഞു.
തന്റെ കൈയ്യിലാണ് അധികാരമെങ്കില് വന്ദേമാതം പാടാത്തവരെ ഒരാഴ്ച കൊണ്ട് പാക്കിസ്ഥാനിലേക്ക് അയയ്ക്കുമെന്നും ബിജെപി എംഎല്‍എ പറഞ്ഞു. വന്ദേമാതരത്തിന്റെ കാര്യത്തില്‍ പലര്‍ക്കും ഇരട്ട നിലപാടാണ് ഉള്ളതെന്ന് സിങ് കുറ്റപ്പെടുത്തി.