‘ജ​യി​ല​റി’​ന് തി​യേ​റ്റ​ര്‍ നി​ഷേ​ധി​ച്ചു ! ഫി​ലിം ചേം​ബ​റി​നു മു​മ്പി​ല്‍ ഒ​റ്റ​യാ​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി സം​വി​ധാ​യ​ക​ന്‍

മ​ല​യാ​ളം സി​നി​മ ജ​യി​ല​റി​ന് തീ​യ​റ്റ​ര്‍ നി​ഷേ​ധി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കൊ​ച്ചി​യി​ല്‍ ഫി​ലിം ചേം​ബ​റി​ന് മു​ന്നി​ല്‍ ഒ​റ്റ​യാ​ള്‍ സ​മ​രം.

സം​വി​ധാ​യ​ക​ന്‍ സ​ക്കീ​ര്‍ മ​ഠ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. ര​ജ​നി​കാ​ന്തി​ന്റെ ജ​യി​ല​ര്‍ എ​ന്ന ചി​ത്ര​ത്തി​നൊ​പ്പം ഓ​ഗ​സ്റ്റ് പ​ത്തി​നാ​ണ് ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍ ചി​ത്രം ജ​യി​ല​റും റി​ലീ​സ് പ്ര​ഖ്യാ​പി​ച്ച​ട്ടു​ള്ള​ത്. ര​ണ്ടു സി​നി​മ​ക​ള്‍​ക്കും ഒ​രേ പേ​ര് വ​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു.

ത​മി​ഴ് സി​നി​മ​ക​ളു​ടെ ആ​ധി​പ​ത്യ​ത്തി​നി​ട​യി​ല്‍ മ​ല​യാ​ള സി​നി​മ​ക​ള്‍​ക്ക് ശ്വാ​സം മു​ട്ടു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് സം​വി​ധാ​യ​ക​ന്‍ സ​ക്കീ​ര്‍ മ​ഠ​ത്തി​ല്‍ ഒ​റ്റ​യാ​ള്‍ സ​മ​രം ന​ട​ത്തി​യ​ത്.

2021 ല്‍ ​കേ​ര​ള ഫി​ലിം ചേ​മ്പ​റി​ല്‍ പേ​ര് റ​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു​വെ​ന്നാ​ണ് സ​ക്കീ​ര്‍ മ​ഠ​ത്തി​ല്‍ പ​റ​യു​ന്ന​ത്.

റ​ജി​സ്‌​ട്രേ​ഷ​ന്‍ തെ​ളി​വ് കാ​ണി​ച്ച് ര​ജ​നി​കാ​ന്ത് ചി​ത്ര​ത്തി​ന്റെ പേ​ര് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​യ​ച്ച ക​ത്തി​ന് മ​റു​പ​ടി​യാ​യി സ​ണ്‍ പി​ക്ച്ചേ​ഴ്സ് ത​ങ്ങ​ള്‍ പേ​ര് മാ​റ്റി​ല്ലെ​ന്ന് കാ​ണി​ച്ച് ഇ​രു​ന്നൂ​റ് പേ​ജ് അ​ട​ങ്ങു​ന്ന വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും സ​ക്കീ​ര്‍ പ​റ​യു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഇ​പ്പോ​ള്‍ കോ​ട​തി​യി​ലാ​ണ്.

Related posts

Leave a Comment