ഒരു കുടുംബത്തിലെ ആറ് പേർക്ക് കഴിക്കാൻ ഒറ്റ മുട്ടതന്നെ ധാരാളം; വൈറലായ് വീഡിയോ

ഭക്ഷണപ്രിയരുടെ ഇഷ്ട വിഭവമാണ് മുട്ട. രുചിയോടൊപ്പം തന്നെ വൈവിധ്യമാർന്ന വിഭവങ്ങൾ എത്രയും പെട്ടെന്ന് തയാറാക്കാൻ കഴിയുമെന്നതാണ് ഇതിന്‍റെ പ്രത്യേകതയും. രാവിലത്തെ ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അങ്ങനെ ഏത് സമയത്തും മുട്ടകൊണ്ടൊരു വിഭവമുണ്ടാക്കാവുന്നതാണ്. 

എന്നാൽ ഒരു മുട്ടകൊണ്ട് ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? അതെ അങ്ങനെ ഒരു മുട്ടയുണ്ട്. എമു മുട്ടകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

എക്സിൽ  വൈറലായിരിക്കുന്ന വീഡിയോയിലാണ് ഈ മുട്ടയെക്കുറിച്ച് പറയുന്നത്. ഈ മുട്ട 12 കോഴിമുട്ടകൾക്ക് തുല്യമാണ് എന്ന അടിക്കുറിപ്പോട് കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ,  

മനോഹരമായ ഇരുണ്ട പച്ച ഷെല്ലുള്ള കൂറ്റൻ മുട്ട കാണിച്ചാണ് വീഡിയോ  ആരംഭിക്കുന്നത്. വീഡിയോയിൽ അത് പൊട്ടിക്കുന്നതും കാണാം. നേർത്ത പുറംതൊലി കാരണം കോഴിമുട്ട പെട്ടെന്ന് പൊട്ടിക്കാൻ കഴിയും. നേരെമറിച്ച് എമു മുട്ടയ്ക്ക് കഠിനമായ കോട്ടിംഗ് ഉണ്ട്. അതിനാൽ ഇവ ഒറ്റയടിക്ക് അത്രവേഗം പൊട്ടിക്കാൻ സാധിക്കില്ല. 

ഈ മുട്ടയുടെ പുറംഭാഗം വലിയ ഒരു അവോക്കാഡോ പോലെയാണ് ഇരിക്കുന്നത്.എമു മുട്ട പൊട്ടിച്ചപ്പോൾ അതിൽ നിന്നൊരു വലിയ മഞ്ഞക്കരു ഉള്ള ഒരു പാത്രത്തിലേക്ക് ഒഴിച്ചു. അടുത്തതായി  ആ മുട്ട ചൂടാക്കിയ ചട്ടിയിൽ എണ്ണ ഒഴിക്കുന്നതാണ് കാണിക്കുന്നത്. 

പച്ചനിറത്തിലുള്ള ഈ വലിയ മുട്ട കണ്ട് എല്ലാവരും ആദ്യം ഒന്ന് ഞെട്ടി. എമു മുട്ടയ്ക്ക് കോഴിമുട്ടയോട് സാമ്യമുണ്ടോ എന്നും പലരും സംശയിച്ചു. എന്നാൽ ഇവയ്ക്ക് കോഴിമുട്ടയുടെ രുചിയാണോ എന്നതാണ് ബാക്കി വരുന്ന സംശയം. 

Related posts

Leave a Comment