സിംഗിൾ പസങ്കകൾക്കെന്താ ഇവിടെ ജീവിക്കണ്ടേ… കൂടെ പഠിച്ച എല്ലാവർക്കും കാമുകിയും കാമുകനും ഭാര്യയുമൊക്കെ ആയി. സോഷ്യൽ മീഡിയ തുറക്കാൻ സാധിക്കാത്ത അവസ്ഥ പോലും ചില സമയത്ത് ഇവർ മൂലം ഉണ്ടാകാറുണ്ട്. അവരവരുടെ പാർടണറുമൊത്ത് കൈ പിടിക്കുന്ന ഫോട്ടോ, കെട്ടിപ്പിടിക്കുന്ന ഫോട്ടോ, ഡേറ്റിംഗ് ഫോട്ടോ അങ്ങനെ നിരവധി ഫോട്ടോയും വീഡിയോയുമൊക്കെ കാണുന്പോൾ ചങ്ക് പിടക്കുന്ന സിംഗിൾസിനെ കുറിച്ച് ആരെങ്കിലും ഓർത്തിട്ടുണ്ടോ? ഇപ്പോഴിതാ നിങ്ങൾക്കാശ്വാസവുമായി എത്തിയിരിക്കുകയാണ് ജാപ്പനീസ് ഫോട്ടോഗ്രാഫർ കെയ്സു കെ. ജിനുഷി. വളരെ രസകരമായി അദ്ദേഹം അവതരിപ്പിച്ച ഫോട്ടോഷൂട്ട് ആണിപ്പോൾ വൈറലാകുന്നത്.
ഒരു വിഗ്ഗും പിന്നെ ഏതാനും മേക്കപ്പ് പ്രോപോർട്ടികളും കൂടെ ചില ഡിജിറ്റൽ വിദ്യകളും വച്ച് സാങ്കലിപിക കാമുകിയെ ആണ് ഇദ്ദേഹം സൃഷ്ടിച്ചെടുത്തത്. ചിത്രങ്ങൾ പകർത്തുന്പോൾ പെൺകുട്ടിയുടെ കൈ ആയി തോന്നാൻ സ്വന്തം കൈയിൽ നെയിൽ പോളിഷ് പുരട്ടിയാണ് കെയ്സു പരിഹാരം കണ്ടത്. അവിവാഹിതരായ നിരവധി പുരുഷന്മാരാണ് കെയ്സുവിനെ പുകഴ്ത്ത് രംഗത്തെത്തിയത്. മാത്രമല്ല കെയ്സു ഉപയോഗിച്ച ടെക്നിക്കുകൾ ഉപയോഗിച്ച് അവരും തങ്ങളുടെ സാങ്കൽപിക കാമുകിയുടെ കൂടെ നിന്ന് ചിത്രങ്ങളെടുത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.
പങ്കാളി ഇല്ലാതെ തന്നെ അവരുടെ മനോഹരമായ ചിത്രങ്ങൾ പകർത്താൻ ഫോട്ടോഷൂട്ടിലൂടെ കഴിഞ്ഞു എന്നും കെയ്സു പറയുന്നു. ഈ ഫോട്ടോ ഷൂട്ടിനായി താൻ ഉപയോഗിച്ച ഫോട്ടോഗ്രാഫി ടെക്നിക്കുകൾ ഫാന്റസി ഗേൾഫ്രണ്ട് എന്ന പേരിൽ ഇദ്ദേഹം ഒരു പുസ്തകമായി സൂക്ഷിച്ചിട്ടുണ്ട്.